പലചരക്ക് കട നടത്തി കുടുംബം പോറ്റുന്ന ഒരു സാദാരണ കാരനായ കുടുംബ നാഥനാണ് പ്രകാശൻ. ഭാര്യയും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് പ്രകാശന്റെ കുടുംബം. പ്രകാശന്റെ മൂത്ത മകൻ ദാസനെ ചുറ്റി പറ്റിയാണ് ഈ സിനിമ മുന്പോട്ട് പോകുന്നത്. പഠനത്തിൽ താൽപ്പര്യമില്ലാത്ത ലക്ഷ്യബോധമില്ലാത്ത കൂട്ടുകാരന്റെ കുടെ ,കറങ്ങി നടക്കുന്ന പ്ലസ് ടു വിദ്യാർത്ഥിയാണ് ദാസൻ. ദാസന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ, അവനിലുണ്ടാക്കുന്ന മാറ്റങ്ങൾ ആണ് ഈ സിനിമാ പ്രേക്ഷകർക്ക് കാണിച്ചു തരുന്നത്.
സിനിമയുടെ ആദ്യപകുതി നമ്മെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുമ്ബോൾ, രണ്ടാം പകുതി കുറച്ചുകൂടി വികാരഭരിതവും പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നതുമാണ്.
പ്രകാശനായി എത്തുന്ന ദിലീഷ് പോത്തനും, ദാസനായി അഭിനയിച്ച മാത്യുവും മികച്ച അഭിനയം തന്നെ കാഴ്ച വച്ചിട്ടുണ്ട്.
ഒരു അച്ഛന്റെയും മകന്റെയും ഇടയിലുള്ള ബന്ധത്തിന്റെ ദൃഢതയെ ആയതിൽ അവതരിപ്പിക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്.